ദളപതി വിജയ് യുടെ പാർട്ടി പതിയെ രംഗത്തേക്ക്.....

ദളപതി വിജയ് യുടെ പാർട്ടി പതിയെ രംഗത്തേക്ക്.....
Aug 20, 2024 11:10 PM | By PointViews Editr


ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ തമിഴ് വെട്രി കഴകത്തിന്റെ (ടി വി കെ) പതാക പുറത്തുവിടാനൊരുങ്ങി നടൻ വിജയ്. പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലായിരിക്കും പതാക പുറത്തുവിടുകയെന്നാണ് റിപ്പോർട്ട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന പാർട്ടിയുടെ ആദ്യ ഔദ്യോഗിക പരിപാടിയായിരിക്കും ഇത്.

പാർട്ടി സമ്മേളനം വ്യാഴാഴ്‌ച നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ വ്യക്തമാക്കി. പതാക പുറത്തിറക്കുന്നതുൾപ്പെടെ നിർണായക തീരുമാനങ്ങൾക്ക് സമ്മേളനം വേദിയായേക്കും. സമ്മേളനത്തിലേക്ക് നേതാക്കൾക്ക് ക്ഷണം നൽകിയിട്ടുണ്ട്.

തമിഴ്‌നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മുന്നൂറോളം വരുന്ന ടി വി കെ പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടിയുടെ രജിസ്ട്രേഷൻ സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണ്. പതാക പുറത്തുവിടുന്ന ദിവസത്തിൽ തന്നെ പതാക ഗാനവും പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. പ്രശസ്ത സംഗീത സംവിധായകൻ എസ് തമൻ ആണ് പതാക ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. വരികൾ എഴുതിയത് വി വിവേകാണ്. പരിപാടികൾക്ക് മുന്നോടിയായി വിജയ് കാന്തിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു.

ജയലളിത, കമൽ ഹാസൻ, എം ജി രാമചന്ദ്രൻ, വിജയകാന്ത് എന്നിവരുടെ പാത പിന്തുടർന്ന് ഫെബ്രുവരി രണ്ടിനായിരുന്നു വിജയ് ടി വി കെ പ്രഖ്യാപിക്കുന്നത്.


ഓലപ്പുരയിൽ നിന്ന് മൂന്നുനില വീട്ടിലേക്ക്; വടകരയിൽ നിന്ന് 26.24 കിലോ സ്വർണം കടത്തിയ മധ ജയകുമാർ


മേയിൽ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. ജോസഫ് വിജയ് പാർട്ടി പ്രസിഡൻ്റാണ്. ആനന്ദ് എന്ന മുനുസാമി (ജന.സെക്ര), വെങ്കട്ടരമണൻ (ട്രഷറർ), രാജശേഖർ (ആസ്ഥാന സെക്രട്ടറി), താഹിറ (ജോ. പ്രചാരണ വിഭാഗം സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. രണ്ട് കോടിയിൽപരം അംഗങ്ങളെ സംഘടനയിൽ ചേർക്കുകയാണ് ലക്ഷ്യം.

Dalapati Vijay's party is slowly coming to the fore.....

Related Stories
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്,  സത്യം പറഞ്ഞ് അയ്യപ്പദാസ്.

Nov 17, 2024 08:24 AM

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ് അയ്യപ്പദാസ്.

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ്...

Read More >>
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
Top Stories